പി ആർ ശ്രീജേഷ്, സുനിൽ ചേത്രി ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌നക്ക് ശുപാർശ

single-img
27 October 2021

ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷും ഫുട്‌ബോൾ ടീം ക്യാപ്റ്റനായ സുനിൽ ചേത്രിയും ഉൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌നക്ക് ശുപാർശ.ഇതോടൊപ്പം വിവിധ കായിക ഇനങ്ങളിൽനിന്നായി 17 പരിശീലകരെ ദ്രോണാചാര്യ അവാർഡിന് ശുപാർശ ചെയ്തിട്ടുണ്ട്.

35 പേർക്ക് അർജ്ജുന അവാർഡിന് ശുപാർശയെന്നും സൂചനയുണ്ട്. രാജ്യത്തിനായി ഒളിമ്പിക്‌സിൽ ഏറെ കാലത്തിന് ശേഷം വെങ്കലമെഡൽ നേടിയ ടീമിൽ ശ്രീജേഷ് അംഗമായിരുന്നു.