അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം; മുല്ലപ്പെരിയാർ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

single-img
26 October 2021

മുല്ലപ്പെരിയാർ വിഷയത്തിൽ ഇതാദ്യമായി പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ തനിക്കുള്ള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം. ജല തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. ഇപ്പോൾ തമിഴ്നാടുമായുള്ള ചർച്ചയിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്’, അദ്ദേഹം പറഞ്ഞു. അതേസമയം, ദത്തെടുക്കൽ വിവാദത്തിൽ തിരുത്തൽ നടപടി തുടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഗവർണർ വ്യക്തമാക്കി.