തിരുവനന്തപുരം, കോട്ടയം കിംസ് ആശുപത്രികളിൽ എൻഫോഴ്മെന്റ് റെയ്ഡ്

single-img
26 October 2021

സംസ്ഥാനത്തെ തിരുവനന്തപുരം, കോട്ടയം കിംസ് ആശുപത്രികളിൽ എൻഫോഴ്മെന്റ് റെയ്ഡ്. കോട്ടയത്തു പ്രവർത്തിക്കുന്ന കിംസ് ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിന്നെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്.

ഈ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത് എന്നാണ് ലഭ്യമാകുന്നവിവരം. ഇതോടൊപ്പം തന്നെ കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്

കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്‌ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു.