ഭീകരവാദം വളർത്തുന്നവരോട് ഇനി ചർച്ചയ്ക്ക് തയാറല്ല; സർക്കാരിന്റെ ലക്‌ഷ്യം ജമ്മു കശ്മീരിന്റെ വികസനം: അമിത് ഷാ

single-img
25 October 2021

ഭീകരവാദം വളർത്തുന്നവറുമായി ഇനി ഒരു ചർച്ചയ്ക്ക് തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടതിനെതിരെ, തെറ്റായ ആവശ്യങ്ങൾ ഉന്നയിക്കുന്നവർ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും ജമ്മു കശ്മീരിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അമിത്ഷാ പറഞ്ഞു.

കാശ്മീരിൽസമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രം വലിയ നേട്ടം കൈവരിച്ചുവെന്ന് പറഞ്ഞ അമിത് ഷാ ഇനി നിഴൽ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനങ്ങൾ ശരിയെന്ന് തെളിഞ്ഞ വർഷങ്ങളാണ് ഇപ്പോഴത്തേതെന്നും സംസാരത്തിൽ പറഞ്ഞു. ഒരാഴ്ചയായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം തുടരുന്ന അമിത് ഷാ ഇന്ന് രാത്രി ഭീകരാക്രമണം നടന്ന പുല്‍വാമയിലെ ലേത്പുര സന്ദര്‍ശിക്കും.