കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍

single-img
25 October 2021

കോട്ടയം ജില്ലയിലെകുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പെൺകുട്ടിയെ 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് പീഡിപ്പിച്ചത്. സമീപത്തെ പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയില്‍ വച്ച് പീഡിപ്പിച്ചത്. തുടര്‍ന്ന്സംഭവം അറിഞ്ഞ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.