ഇന്ധന വില വർദ്ധന ക്ഷേമ പദ്ധതികൾക്കും വാക്സിനേഷനുമാണെന്നത് അസംബന്ധം; രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഎം

single-img
25 October 2021

രാജ്യത്തെ തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും.

ഇന്ധന വിലയുടെ വർദ്ധനവ് ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണ്. വില കൂട്ടുന്നത് വികസന പദ്ധതികൾക്കും വാക്സിനേഷനുമാണെന്നത് അസംബന്ധമാണെന്ന് സീതാറാം യെച്ചൂരി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ അനുപമ വിഷയം തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഡൽഹിയിലെ കാർഷക സമരങ്ങൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും സീതാറാം യെച്ചൂരി അറിയിച്ചു. സാധ്യമായ രീതിയിൽ എല്ലാം ഐക്യദാർഢ്യപ്പെടും. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും.