ലക്ഷദ്വീപിൽ വൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം; സ്ഥല ഉടമകള്‍ സംഭവമറിയുന്നത് ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍

single-img
25 October 2021

ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജില്ലാ ജയില്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം . ഇതിന്റെ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു.നിലവിൽ കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക.

കേന്ദ്ര പ്രതിനിധിയായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്. ജയില്‍ നിര്‍മാണത്തിന് ഇ -ടെണ്ടര്‍ വിളിച്ചു. നവംബര്‍ 8ആം തിയ്യതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി . അതേസമയം, ജയില്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്‍റെ ഉടമകള്‍ പോലും ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവമറിയുന്നത്.

ഇപ്പോൾ ദ്വീപിലെ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ കുറ്റവാളികൾ പോലും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് അഡ്മിനിസ്ട്രേറ്റര്‍ പുതിയ കൂറ്റന്‍ ജയില്‍ നിര്‍മാണത്തിനൊരുങ്ങുന്നത് .