125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല; ഡികമ്മീഷൻ മുല്ലപെരിയാർ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്

single-img
24 October 2021

മുല്ലപ്പെരിയാറിൽ തുടർച്ചയായി ജലനിരപ്പ് ഉയരുമ്പോൾ പ്രതികരണവുമായി പൃഥ്വിരാജ്. 125 വർഷത്തോളം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ എഴുതി..

പൃഥ്വിരാജിന്റെ പോസ്റ്റ് ഇങ്ങിനെ: വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം.

അതേസമയം, ഇതിനോടകം മലയാള സിനിമ മേഖലയിൽ നിന്നും ധാരാളം ആളുകൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

https://www.facebook.com/PrithvirajSukumaran/posts/451747752984450