ലോകകപ്പ് മത്സരങ്ങളിൽ ഇതാദ്യമായി ചരിത്രം കുറിച്ച് പാകിസ്താൻ; ഇന്ത്യയെ പരാജയപ്പെടുത്തിയത് പത്തുവിക്കറ്റിന്

single-img
24 October 2021

ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യ ഇതാദ്യമായി പാകിസ്ഥാനോട് പരാജയപ്പെട്ടു. മത്സരത്തിൽ പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർദ്ധസെഞ്ചുറി നേടി.

ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്ക് ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. കോലിയെക്കൂടാതെ കന്നി ലോകകപ്പ് മല്‍സരം കളിച്ച റിഷഭ് പന്താണ് (39) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി ടീമിന്റെ ടോപ്‌സ്‌കോററായത്. റിഷഭ് 30 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 39 റണ്‍സെടുത്തത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), കെഎല്‍ രാഹുല്‍ (1), സൂര്യകുമാര്‍ യാദവ് (11), രവീന്ദ്ര ജഡേജ (13), ഹാര്‍ദിക് പാണ്ഡ്യ (11) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാനാവാതെ മടങ്ങി.

ഭുവനേശ്വര്‍ കുമാര്‍ (5), മുഹമ്മദ് ഷമി (0) എന്നിവര്‍ പുറത്താവാതെ നിന്നു.പാകിസ്താനായി ഷഹീൻ അഫ്രീദി മൂന്നും ഹസൻ അലി രണ്ടുവിക്കറ്റും നേടിയപ്പോൾ ഷദാബ് ഖാനും ഹാരിസ് റാഫ് ഓരോ വിക്കറ്റുകളും നേടി.