മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചു; ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ്

single-img
24 October 2021

രാജ്യത്തെ തുടർച്ചയായ ഇന്ധന വിലവർധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെട്രോൾ വിലയുടെപേരിൽ നടപ്പാക്കുന്ന നികുതി കൊള്ള രാജ്യത്ത് വർദ്ധിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മാത്രമല്ല, തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ഇന്ധന വില ഉയരാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.

അതേസമയം, മോദി സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ഈ വർഷം ഇതുവരെ പെട്രോൾ വിലയിലുണ്ടായ റെക്കോർഡ് വർദ്ധന (23.53 രൂപ) ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് സഹിതം പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ സോഷ്യൽ മീഡിയയിലെ ട്വീറ്റ്.

“പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ മോദിജിയുടെ സർക്കാർ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചു. മോദി സർക്കാരിൽ രാജ്യത്ത് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സർക്കാർ സ്വത്തുക്കൾ വിൽക്കുന്നു, പെട്രോളിന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്” – പ്രിയങ്ക എഴുതി.