ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായിമാറും; പരിഹാസവുമായി മഹാരാഷ്ട്ര മന്ത്രി

single-img
24 October 2021

മകൻ അറസ്റ്റിലായ ആഡംബര കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ആര്യന്‍ ഖാൻ അറസ്റ്റിലായ പ്രതികളില്‍ ഒരാളാണെന്നും ഷാരൂഖ് ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സമതാ പരിഷത്ത്-എന്‍സിപി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭുജ്ബല്‍.

നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. അവിടെ ഈ കേസ് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഷാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഷാരൂഖ് ഖാന്‍ ബിജെപിയിലേക്ക് ചേര്‍ന്നാല്‍ മരുന്നുകള്‍ പഞ്ചസാരപ്പൊടിയായി മാറും,’ മുതിര്‍ന്ന എന്‍സിപി നേതാവ് പരിഹസിച്ചു.