ആസിഫ് അലി- രജിഷ വിജയന്‍; ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോഗാനം കാണാം

single-img
24 October 2021

ആസിഫ് അലി, രജിഷ വിജയന്‍ എന്നവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോഗാനം പുറത്തെത്തി.’പിന്നെന്തേ എന്തേ മുല്ലേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഔസ്സേപ്പച്ചന്‍ ആണ് സംഗീതം. ഈ ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍.

അതേസമയം, ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 200-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഇതിന്. നടൻ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.