പുസ്തകത്തിൽ ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശം; ബംഗളൂരുവിൽ അധ്യാപകൻ അറസ്റ്റിൽ

single-img
23 October 2021

വിദ്യാർത്ഥികേൾക്കായി തയ്യാറാക്കിയ പുസ്തകത്തില്‍ ഇസ്‌ലാം മത വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന എഴുത്തുകാരനും കൂടിയായ ബിആര്‍ രാമചന്ദ്രയ്യയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. ‘മൗല്യ ദര്‍ശന: ദ എസ്സന്‍സ് ഓഫ് വാല്യൂ എജുക്കേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശമുള്ളത് എന്നാണ് അഭിഭാഷകനായ റോഷന്‍ നവാസ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

നഗരത്തിലെ തുമകുരുവിലെ അക്ഷയ കോളേജ് അസി.പ്രൊഫസറും തുംകൂര്‍ യൂണിവേവ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍ അംഗവുമാണ് ബിആര്‍ രാമചന്ദ്രയ്യ. കോളേജിലെ ബി.എഡ് മൂന്നാം സെമസ്റ്റര്‍ ബിരദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായക ഗ്രന്ഥമായി തയ്യാറാക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്.

ഈ പുസ്തകം പുറത്തിറക്കിയ മൈസൂരിലെ വിസ്മയ പ്രകാശന ഉടമ ഹാലട്ടി ലോകേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. വിവാദത്തെ തുടർന്ന് വിവാദ പുസ്തകം പൂര്‍ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് രംഗത്തുവന്നു.