പത്ത് ദിവസത്തിനിടെ ഇത് എട്ടാം തവണ; ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്

single-img
23 October 2021

തികച്ചും സാധരണപോലെ രാജ്യത്തെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസ യും ഇന്ന് വർദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.

അതേസമയം, കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി. അവസാന പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോൾ വില കൂട്ടുന്നത്.കഴിഞ്ഞ സെപ്തംബർ 24ന് ശേഷം ഒരു ലിറ്റർ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് വർദ്ധിപ്പിച്ചത്.