അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴിയൊരുങ്ങുന്നു; ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും

single-img
23 October 2021

അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ കിട്ടാന്‍ വഴിയൊരുങ്ങുന്നു. കുട്ടിയെ കാണാതായ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം കുട്ടിയുമായി ബന്ധപ്പെട്ട ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാര്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. വഞ്ചിയൂര്‍ കുടുംബ കോടതിയായിരിക്കും കേസ് പരിഗണിക്കുക. സര്‍ക്കാരും ശിശുക്ഷേമ സമിതിയും ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.