ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

single-img
22 October 2021

എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എഐഎസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്എഫ്ഐ നേതാക്കളിൽ നിന്നുണ്ടായ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം” എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരർത്ഥകമായ മുദ്രാവാക്യത്തേക്കാർ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിത് എന്ന് രാഹുൽ തന്റെ ഫേസ്ബുക്കിൽ എഴുതി. തന്റെ വിഷയം അതല്ലെന്നും, ഇതിലെ ശാസ്ത്രവിരുദ്ധതയാണ്. ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം… കുട്ടി ജനിക്കാനുള്ള ശാസ്ത്രമൊക്കെ സ്കൂൾ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുന്നുണ്ട് എന്നും രാഹുൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

”ഗുളു ഗുളു ഗുളു SFI” എന്ന വിപ്ലാവാത്മക മുദ്രാവാക്യത്തിൽ നിന്ന് മാറി SFI അവരുടെ ശൈലിക്ക് ചേരുന്ന പുതിയ മുദ്രാവാക്യം എഴുതി ചേർത്തിരിക്കുകയാണ്. “മാറടി പെലച്ചി എസ്എഫ്ഐക്കെതിരെ നിന്നാൽ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും”. “സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം” എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരർത്ഥകമായ മുദ്രാവാക്യത്തേക്കാർ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിത്.

പുതിയ മുദ്രാവാക്യത്തിലെ ദളിത് വിരുദ്ധതയോ, സ്ത്രീ വിരുദ്ധതയോ ഒന്നും എന്നെ അതിശയിപ്പിക്കുന്നില്ല. കാരണം ആ വിഷയത്തിലെ കുലപതികളായ നായനാരും, അച്ചുതാനന്ദനും തൊട്ട് വിജയരാഘവൻ വരെയാണ് അവരുടെ പാർട്ടി സെക്രട്ടറിമാർ. എന്റെ വിഷയം ഇതിലെ ശാസ്ത്രവിരുദ്ധതയാണ്. ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം… കുട്ടി ജനിക്കാനുള്ള ശാസ്ത്രമൊക്കെ സ്കൂൾ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്ത് അജ്ഞതയാണ് മാത്രമല്ല, ആ യുക്തിയില്ലാത്ത വെല്ലുവിളിയിലൂടെ SFI ക്കാരൻ പറയുന്നത്, അവൻ ജനിപ്പിക്കുന്ന കുട്ടി “തന്തയില്ലാത്ത കുട്ടി” ആണെന്നല്ലേ.

എന്ത് തോൽവിയാണ് സഖാവെ! ”ഞങ്ങൾക്കില്ല വകതിരിവ്” എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിർത്താവുന്നതാണ്.