പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​ർ​ദ്ധ സ​ത്യ​ങ്ങൾ; മോ​ദി രാ​ജ്യ​ത്തെ തെറ്റിദ്ധരിപ്പിക്കുന്നു: കോൺഗ്രസ്

single-img
22 October 2021

ഇതുവരെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 21 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​ൻ പൂ​ർ​ണ​തോ​തി​ൽ ന​ൽ​കി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ്. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 100 കോ​ടി വാ​ക്സി​നേ​ഷ​ൻ അ​വ​കാ​ശ​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെയാകെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ലൂ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഈ വർഷം അവസാനത്തോടെ എ​ല്ലാ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​നം നി​റ​വേ​റ്റു​ന്ന​തെ​ങ്ങ​നെ​യെ​ന്നു സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​വ​ണമെന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇന്ന് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി വി​ല​ക്ക​യ​റ്റ​വും ഭീ​ക​ര​ത​യും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ല്ല- കോ​ൺ​ഗ്ര​സ് വ​ക്താ​വ് ഗൗ​ര​വ് വ​ല്ല​ഭ് ആ​രോ​പി​ച്ചു. കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട 4.53 ല​ക്ഷം ആ​ളു​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​തി​നു​പ​ക​രം പ്ര​ധാ​ന​മ​ന്ത്രി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്ക​ണം. പക്ഷെ അ​ദ്ദേ​ഹം “മ​ഹോ​ത്സ​വം’ കൊ​ണ്ടാ​ടു​ക​യാ​ണ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​ർ​ധ​സ​ത്യ​ങ്ങ​ളാ​ണ്. അ​ർ​ധ​സ​ത്യ​ങ്ങ​ൾ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ഗൗ​ര​വ് വ​ല്ല​ഭ് പ​റ​ഞ്ഞു.