കാലാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് നീലച്ചിത്ര ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് ടിവി ചാനൽ

single-img
21 October 2021

അവതാരക കാലാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ അബദ്ധത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ടി.വി ചാനൽ. അമേരിക്കയിലെ വാഷിങ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.

ചാനലിലെ കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് ആഴ്ച അവസാനം മിതമായ താപനിലയിൽ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 13 സെക്കൻഡ് ദൈർഘ്യമുള്ള നഗ്നയായ സ്ത്രീയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇത്തരത്തിൽ ഒന്ന് നടന്നിട്ടും ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ആദ്യ 13 സെക്കൻഡ് ദൃശ്യങ്ങൾ പോയതിന് ശേഷം പെട്ടെന്നുതന്നെ വാർത്താവതരണം നിർത്തുകയായിരുന്നു. എന്തായാലും സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിന്നാലെ തന്നെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിൽ ചാനൽ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ചു. ചില അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും-ചാനൽ പറഞ്ഞു.