ഇന്ത്യയിലെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; ഇന്ധനവില വർദ്ധനവിൽ പ്രതികരണവുമായി യുപി മന്ത്രി

single-img
21 October 2021

രാജ്യത്ത് തുടർച്ചയായി എല്ലാ ദിവസവും ഇന്ധനവില വർദ്ധിക്കുന്നതിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നമ്മുടെ രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്നായിരുന്നു മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞത് .

യുപിയിലെ പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും ഉപേന്ദ്ര തിവാരിപറഞ്ഞിരുന്നു. ഇന്ത്യയിൽ ജനങ്ങൾക്ക് സര്‍ക്കാര്‍ 100 കോടി ഡോസ് വാക്‌സിന്‍ നല്‍കി. കൊവിഡ് വൈറസ് ബാധിച്ചവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കി.

ഇത്തരത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസവും ചികിത്സയും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളോഹരി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധന വില വര്‍ദ്ധന വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.