തിരുവനന്തപുരം മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ ഒഴിപ്പിക്കുന്നു

single-img
21 October 2021

തലസ്ഥാനത്തെ മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ.സംഭവത്തിൽ ഒരു വീട് പൂർണമായി തകരുകയും നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇവിടുന്ന് പ്രദേശവാസികളെ സമീപത്തുള്ള മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റുകയാണ്.

ജില്ലയിൽ മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽക്ക് തന്നെ മഴയുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ ശക്തമായതിനെ തുടർന്നാണ് മീനാങ്കലിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇതിൽ 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.