രാജ്യത്തെ പെട്രോൾ – ഡീസൽ വില ഇന്നും വര്‍ദ്ധിപ്പിച്ചു

single-img
21 October 2021

രാജ്യത്തെ പെട്രോൾ – ഡീസൽ വില ഇന്നും വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയുമാണ് ഇന്നത്തെ വില.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസൽ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വർദ്ധിപ്പിച്ചത്.