കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം; വെെസ്പ്രസിഡന്റുമാരിൽ വനിതാ പ്രാതിനിധ്യമില്ല

single-img
21 October 2021

കോൺഗ്രസ് സംസ്ഥാന നേതൃത്വം സമർപ്പിച്ച പുതിയ കെ പി സി സി ഭാരവാഹിപ്പട്ടിക അം​ഗീകരിച്ച് കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ​ഗാന്ധി. എ ഐ സി സി. ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.

പുതിയ പട്ടിക പ്രകാരം 28 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വെെസ് പ്രസിഡന്റുമാരും ട്രഷററും ഉൾപ്പെടുന്നു. 56 അം​ഗങ്ങളുള്ള പട്ടികയിലെ നാലം​ഗ വെെസ്പ്രസിഡന്റുമാരിൽ വനിതാ പ്രാതിനിദ്ധ്യം തീരെ ഇല്ല.

എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ. പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെയാണ് വെെസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വ. പ്രതാപ ചന്ദ്രനെയാണ് ട്രഷററായി നിയമിച്ചിട്ടുള്ളത്.