മോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് 35000 സംരംഭകര്‍ രാജ്യം വിട്ടു: ബംഗാള്‍ ധനമന്ത്രി അമിത് മിത്ര

single-img
21 October 2021

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലമായ 2014 മുതല്‍ 2020 വരെയുള്ള കാലയളവിൽ ഇന്ത്യയില്‍ നിന്ന് 35000 സംരംഭകര്‍ രാജ്യം വിട്ടതായി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. ഇത്തരത്തിൽ ധാരാളമായി സംരംഭകര്‍ രാജ്യം വിടുന്നത് ഭയം മൂലമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഇതുമായി ബന്ധപ്പെട്ട് മോദി പാര്‍ലമന്റില്‍ ഒരു ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സംരംഭകരുടെ കുടിയേറ്റത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. 2014-18 വര്‍ഷങ്ങളില്‍ മാത്രം 23000 സംരംഭകരാണ് രാജ്യം വിട്ടതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയതായി അമിത് മിത്ര പറഞ്ഞു. മോര്‍ഗന്‍ സ്റ്റാലി പഠനം, അഫ്ര്‍ ഏഷ്യാ ബാങ്ക്, ജി.ഡബ്ല്യൂ. എം അവലോകനം എന്നിവയിലെ വിവരങ്ങളെ ഉദ്ധരിച്ചായിരുന്നു അമിത് മിത്രയുടെ ഈ ആരോപണം.

സംരംഭകര്‍ക്ക് നമ്മുടെ രാജ്യത്ത് ബിസിനസ് ചെയ്യാന്‍ പേടി തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.