യുപിയിൽ അധികാരത്തില്‍ വന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും നൽകും; വാഗ്ദാനവുമായി കോൺ​ഗ്രസ്

single-img
21 October 2021

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഡിഗ്രി വിദ്യാർഥിനികൾക്ക് ഇരുചക്ര വാഹനവും സ്മാർട്ട് ഫോണുകളും കോൺ​ഗ്രസ് വാഗ്ദാനം ചെയ്തു. ഈ നീക്കത്തിലൂടെ സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ ഗാന്ധിയുടെ സ്വാധീനം വോട്ടായിമാറ്റാമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

“ഞാൻ ചില വിദ്യാർഥികളുമായി സംസാരിച്ചപ്പോഴാണ് അവർ കടന്നുപോകുന്ന പ്രശ്നങ്ങൾ മനസ്സിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാർട്ട് ഫോൺ പോലും പലർക്കുമില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞിരുന്നു. വളരെയധികം സന്തോഷയത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്.

കോൺഗ്രസ് അധികാരത്തിലേറിയാൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണും ഡിഗ്രി വിദ്യാർത്കഥിനികൾക്ക് ഇരുചക്ര വാഹനങ്ങളും നൽകാൻ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോൺഗ്രസ് തീരുമാനിച്ചു.’- പ്രിയങ്കാ ​ഗാന്ധി പറഞ്ഞു.