‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പേരിൽ യൂട്യൂബ് ചാനല്‍ ആരംഭിക്കാൻ ചെറിയാന്‍ ഫിലിപ്പ്

single-img
21 October 2021

‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാനൊരുങ്ങി ചെറിയാന്‍ ഫിലിപ്പ്. ഈ ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മാത്രമല്ല, ചാനല്‍ നയം തികച്ചും സ്വതന്ത്രമാണെന്നും രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടുമെന്നും ചെലിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.

”അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും, ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ട് കണ്ണുകളും തുറക്കുമെന്നും കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും ,” ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതി.

നേരത്തെപ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാൽ, പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നതാണ്.