പെട്രോൾ വില 200ലേക്ക് എത്തിയാൽ ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ സഞ്ചരിക്കാൻ അനുവദിക്കും; വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്

single-img
20 October 2021

രാജ്യത്ത് ഇപ്പോൾ ദിവസവും തുടരുന്ന ഇന്ധന വില വർദ്ധനവിൽ വിചിത്ര വാദവുമായി അസം ബി ജെ പി അധ്യക്ഷൻ. പെട്രോൾ വില ഇപ്പോഴുള്ള100ൽ നിന്ന് 200ൽ എത്തുകയാണെങ്കിൽ ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാൻ അനുമതി നൽകണമെന്ന് അസം മുൻ മന്ത്രികൂടിയായ ഭബേഷ് കലിത പറഞ്ഞു. ഇന്ധനവില വർദ്ധിക്കുന്നത് അനിവാര്യമാണെന്നും വാഹനനിർമാതാക്കൾ മൂന്ന് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിക്കണം വരുത്തണമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തിൽ ആഢംബര കാറുകൾ ഉപയോഗിക്കുന്നത് നിർത്തി ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചാൽ ഇന്ധനം ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭബേഷ് കലിതയുടെ വിചിത്ര ന്യായീകരണത്തിനെതിരെ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം രം​ഗത്ത് വന്നു. മോദി വാഗ്ദാനം ചെയ്ത അച്ഛാദിൻ യാഥാർത്ഥ്യമാകുന്നത് ഇങ്ങനെയാണോ എന്ന് പ്രതിപക്ഷം പരിഹസിച്ചു.