കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ; പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരളവും ഇനി പരമോന്നത ബഹുമതികൾ നൽകും

single-img
20 October 2021

രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ ഇനിമുതൽ കേരളത്തിലും പരമോന്നത ബഹുമതികൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ‘കേരള പുരസ്‌കാരങ്ങൾ’ എന്ന പേരിലുള്ള ഇവ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും തരാം തിരിക്കുക. സമൂഹത്തിലെ വിവിധ മേഖലകളിൽ സമഗ്ര സംഭാവന ന നൽകുന്നവർക്കാണ് പുരസ്‌കാരം നൽകുക.

ഇവയിൽ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേർക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേർക്കും നൽകും.നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ആദ്യമായി പുരസ്‌കാരങ്ങൾ നൽകുക.ഏപ്രിൽ മാസത്തിൽ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നാമനിർദ്ദേശം പുറപ്പെടുവിക്കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്‌ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികൾ പ്രഖ്യാപിക്കുക.