അഴിമതിയും അനധികൃത നിയമനവും; കയർ വകുപ്പിപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

single-img
20 October 2021
Ramesh Chennithala against CPM

സംസ്ഥാനത്തെ കയർ വകുപ്പിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനവും ഉൾപ്പെടെയുള്ള വിവാദങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവും നിലവിലെ എംഎൽഎയുമായ രമേശ് ചെന്നിത്തല. ഈ ആവശ്യവുമായി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.

കയർഫെഡ് ഉൾപ്പെടെയുള്ള കയർ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വാ‍ർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയത്.