ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരം; ആദ്യ മത്സരത്തിൽ ഒമാന് 10 വിക്കറ്റ് ജയം

single-img
17 October 2021

ട്വന്റി 20 ലോകകപ്പിലെ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തകർത്ത് ഒമാന് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് നേടി.

പക്ഷെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 13.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 43 ബോളുകളിൽ 5 ബൗണ്ടറിയും 1 സിക്സറുമടക്കം 50 റൺസ് നേടിയ ആഖിബ് ഇല്യാസും, 42 പന്തിൽ 7 ബൗണ്ടറിയും 4 സിക്സറുമടക്കം 73 റൺസ് നേടിയ ജതീന്ദർ സിങ്ങും ഒമാനെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

പാപ്പുവ ന്യൂ ഗിനിക്കായി ക്യാപ്റ്റൻ ആസാദ് വാല 56 റൺസെടുത്ത് പുറത്തായി. പിന്നാലെ ചാൾസ് അമിനി 26 പന്തിൽ 37 റൺസെടുത്ത് പുറത്തായതോടെ ഗിനിയയുടെ തകർച്ച ആരംഭിച്ചു. ഒമാനായി നായകനും സ്പിന്നറുമായ സീഷാൻ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്ത്തി.