കാറ്റിന് ശക്തി കുറഞ്ഞു; അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായി; അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

single-img
17 October 2021

കേരളത്തിനെ പ്രളയ ഭീതിയിലാഴ്ത്തി അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിൽ ഇപ്പോൾ കാറ്റിന് ശക്തി കുറയുകയാണ്. ഇനിയുള്ള മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.

ന്യൂനമർദ്ദത്തിന്റെ ഫലമായി അവസാന ദിവസങ്ങളിൽ കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. അതേമയം, ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ട്.

ഇപ്പോഴും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നാളെയോടെ മഴയ്ക്ക് കുറവുണ്ടാകും.