മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
17 October 2021

കേരളത്തിൽഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നാല് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു.

അതേസമയം, കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി 17 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് 14 പേരുടെകൂടി മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊക്കയാറിൽ മൂന്നു കുട്ടികളുടെ മൃതദേഹമാണ് മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത്. നിലവിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്.