സിനിമയെ എന്നും കണ്ടത് ഗൗരവമായി; ലഭിച്ച അവാർഡ് ബോണസ്: അന്നാബെൻ

single-img
17 October 2021

താൻ സിനിമയെ എന്നും ഗൗരവമായാണ് കണ്ടതെന്നും ഇപ്പോൾ ലഭിച്ച സംസ്ഥാന അവാർഡ് ബോണസാണെന്നും 2020 സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നടി അന്നാബെൻ പറയുന്നു.

കപ്പോള എന്ന സിനിമയിലെ പ്രകടനത്തിനാണ് അന്നാബെന്നിന് ഇക്കുറി അവാർഡ് കിട്ടിയത്. ഈ സിനിമയിലെ പിന്നണി ടീമാണ് ജെസ്സിയെന്ന കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചതെന്ന് അന്നാ ബെൻ പറഞ്ഞു.

അവാർഡ് ലഭിച്ചതിൽ എല്ലാ സന്തോഷങ്ങളും ആഘോഷിക്കാൻ കൂടെ നിൽക്കുന്ന കുടുംബത്തിന് സമർപ്പിക്കുന്നുവെന്നും നടി പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന.