ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്; മഴക്കെടുതികളെ ട്രോളിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ മുന്‍ ജഡ്ജ് എസ് സുധീപ്

single-img
17 October 2021

കേരളത്തിൽ സമീപദിവസങ്ങളിൽ മഴക്കെടുതി ശക്തമായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളുകളും പരിഹാസങ്ങളുമായി എത്തിയ ശ്രീജിത്ത് പണിക്കരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് സുധീപ്.

പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ (ശീജിത്ത് പണിക്കര്‍)പ്രളയം ആഘോഷിക്കുകയാണെന്നും ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രളയ നിരീക്ഷിക-നായ പണിക്കർ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്.
പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ, പ്രളയട്രോളുകൾ തുടർച്ചയായി പോസ്റ്റ് ചെയ്ത് അവൻ പ്രളയം ആഘോഷിക്കുകയാണ്.

ധീര-നായ അവൻ കമൻ്റ് ബോക്സ് പൂട്ടി വച്ചാണ് അവൻ്റെ ഭ്രാന്ത് ആഘോഷിക്കുന്നത്.
മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അർമാദിക്കാൻ കഴിയൂ.

ന്യൂസ് റൂമിൽ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാൻ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടത്. മാനസിക വെല്ലുവിളി നേടുന്ന ഒരു തീവ്ര വലതുപക്ഷ ജന്തു എങ്ങനെയാണ് വെറും രാഷ്ട്രീയ നിരീക്ഷകൻ ആകുന്നത്?

എത്രയോ സാധുക്കളായ മനുഷ്യരെയാണ് പ്രളയജലം കൊണ്ടുപോയത്.
ഇവനെയൊക്കെ പ്രളയത്തിനു പോലും വേണ്ടാതായല്ലോ…
നരക വാരിധി നടുവിലാണ് ഞങ്ങൾ.
ഈ നിരീക്ഷക-നായ എന്ന നരകത്തീന്ന് ഞങ്ങളെ കരകേറ്റണേ…