കേരളത്തിലെ മഴക്കെടുതിയിൽ അനുശോചനമറിയിച്ച് കുവൈത്ത് അമീർ

single-img
17 October 2021

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയ ദുരന്തത്തിൽ അനുശോചനം അറിയിച്ചു കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹ്. കേരളത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നതായി അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചു.

അപകടങ്ങളിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ കുവൈത്ത് അമീർ അറിയിച്ചു. കിരീടാവകാശി ശൈഖ് മിഷ്അൽ അഹമ്മദ് അസ്വബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹും ദുരന്തത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട് .