സവർക്കർ ഉറുദു ഭാഷയില്‍ ഗസലുകള്‍ എഴുതിയിരുന്നു; അദ്ദേഹം മുസ്‌ലിങ്ങള്‍ക്ക് എതിരായിരുന്നില്ല: മോഹന്‍ ഭാഗവത്

single-img
13 October 2021

ആർഎസ്എസ് നേതാവായിരുന്ന സവര്‍ക്കറെ പുകഴ്ത്തി ഇപ്പോഴത്തെ ആര്‍ എസ്എ സ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ ഒരിക്കലും മുസ്‌ലിങ്ങള്‍ക്കെതിരായിരുന്നില്ലെന്നും അദ്ദേഹം ഉറുദു ഭാഷയില്‍ ഗസലുകള്‍ എഴുതിയിരുന്നതായും ഭാഗവത് അവകാശപ്പെട്ടു.

എന്നാൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സവര്‍ക്കറെ അപമാനിക്കാന്‍ മനപൂര്‍വം ശ്രമം നടക്കുന്നതായും ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ഭാഗവത് പറഞ്ഞു.

‘സവര്‍ക്കര്‍ ഒരു ദേശീയവാദിയായിരുന്നു, മതപരമായ വിവേചനത്തിനെതിരായിരുന്നു. അദ്ദേഹം ആളുകള്‍ ആരെ ആരാധിക്കുന്നു എന്ന് കണക്കാക്കി വിവേചനം കാണിച്ചിട്ടില്ല,’ മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു. മാത്രമല്ല,ഇന്ത്യന്‍ സമൂഹത്തില്‍ ഐക്യത്തിനും ഹിന്ദുത്വത്തിനും വേണ്ടി ഉച്ചത്തില്‍ സംസാരിച്ചയാളാണ് സവര്‍ക്കറെന്നും അദ്ദേഹം പറഞ്ഞു.