ചന്ദ്രികയിലെ കള്ളപ്പണം: എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

single-img
13 October 2021

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണകേസിൽ പത്രത്തിന്റെ ഡയറക്ടറും എം എല്‍ എയുമായ എം കെ മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഈ കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ ഇ ഡി നേരത്തെ വിളിപ്പിച്ചിരുന്നു.