വൈകാതെ തന്നെ ബിജെപി സവർക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും; പരിഹാസവുമായി അസദുദീൻ ഒവൈസി

single-img
13 October 2021

ബ്രിട്ടീഷ് ഭരണകൂടത്തോട് സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജി നൽകിയ നിർദേശ പ്രകാരമായിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനയ്ക്കെതിരെ എ ഐ എം ഐ എം നേതാവ് അസദുദീൻ ഒവൈസി. അധികം വൈകാതെ തന്നെ ബിജെപി വിനായക് ദാമോദർ സവർക്കറെ ‘രാഷ്ട്രപിതാവായി’ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

ഒവൈസിയുടെ വാക്കുകൾ: ” ബി ജെ പിരാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഈ രീതിയിലാണ് പോകുന്നതെങ്കിൽ അവർ മഹാത്മാ ഗാന്ധിയെ മാറ്റി ഗാന്ധി വധത്തിൽ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവൻ ലാൽ കപൂർ പ്രഖ്യാപിച്ച സവർക്കറെ രാഷ്ട്രപിതാവാക്കും.”

കഴിഞ്ഞദിവസമായിരുന്നു മഹാത്മാഗാന്ധിയുടെ നിർദേശ പ്രകാരമാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്.