നെടുമുടി വേണുവിന്റെ നിര്യാണം; അനുശോചനം അറിയിച്ചു പ്രധാനമന്ത്രി

single-img
12 October 2021

ഇന്നലെ അന്തരിച്ച നടന്‍ നെടുമുടി വേണുവിന് അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നീണ്ട കാലഘട്ടം വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസംഉദരരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു നെടുമുടി വേണു മരണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്‌കരിക്കും.