സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം; ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

single-img
11 October 2021

ദീർഘമായ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നൽകിയിട്ടുള്ള ശുപാർശ പ്രകാരം വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാർജ് 10 രൂപയായും ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഇതോടൊപ്പം ബസുകളുടെ ഒരു വർഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബസ് ഉടമകൾ പ്രഖ്യാപിച്ച വായ്പകൾ ഉടൻ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നിവേദനം നൽകി. ( private

കേരളത്തിൽ നവംബർ ഒന്ന് മുതലാണ് സ്‌കൂളുകൾ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്.