മമ ധർമ: വീണ്ടും സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സംവിധായകൻ അലി അക്ബർ

single-img
11 October 2021

മലബാർ കലാപ നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയ്ക്ക് വീണ്ടും സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സംവിധായകൻ അലി അക്ബർ. മമധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘1921 പുഴ മതൽ പുഴ വരെ’ എന്ന ചിത്രത്തിനാണ് സംവിധായകൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചത്. നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യർത്ഥിക്കുന്നു. കൂടെ നിൽക്കണമെന്നും സംഘപരിവാർ അനുകൂല നിലപാടുള്ള സംവിധായകൻ അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

‘തിരക്കിലാണ്. തീർക്കണ്ടേ നമ്മുടെ സിനിമ. ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം.സഹായം അഭ്യർത്ഥിക്കുന്നതിൽ വൈഷ്യമ്മമുണ്ട്.കൂടെ നിൽക്കണം. നന്മയുണ്ടാകട്ടെ’.

https://www.facebook.com/aliakbardirector/posts/10228037929119917