ആര്യൻ ഖാനെ അറസ്റ്റ് ചെയ്യാൻ കാരണം പേരിലുള്ള ‘ഖാൻ’: മെഹബൂബ മുഫ്തി

single-img
11 October 2021

മഹാരാഷ്ട്രയിൽ ആഢംബര കപ്പലിലെ ലഹരി മരുന്ന് പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് എൻ സി ബി പിടികൂടിയ ആര്യൻ ഖാന് പിന്തുണയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യൻ അറസ്റ്റിലാകാൻ കാരണം അദ്ദേഹത്തിന്റെ പേരിലുള്ള ഖാൻ എന്ന വാക്ക് കാരണമാണെന്ന് മെഹബൂബ ആരോപിച്ചു .

ഉത്തർപ്രദേശിൽ കർഷക റാലിക്കിടെയിലേക്ക് വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊലപ്പെടുത്തിയ കേന്ദ്ര മന്ത്രിയുടെ മകനെ പിടികൂടുന്നതിന് പകരം 23കാരനായ ആര്യൻ ഖാനെ കേന്ദ്ര ഏജൻസികൾ പിടികൂടി, അതിനുള്ള കാരണം അദ്ദേഹത്തിന്റെ പേരിലെ ഖാൻ ആണ്- മെഹബൂബ ട്വീറ്റ് ചെയ്തു.

ബി ജെ പി തങ്ങളുടെ വോട്ട് ബാങ്കുകളെ സന്തോഷിപ്പിക്കുന്നതിനായി രാജ്യത്തെ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നും മെഹബൂബ പറഞ്ഞു. ഈ മാസം രണ്ടിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഢംബര കപ്പലിൽ നിന്നും എൻ സി ബി കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് കോടതിയിൽ പല പ്രാവശ്യം കുടുംബം ആര്യന് വേണ്ടി ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചില്ല.