ഒരു രാഷ്ട്രീയ നേതാവാകുക എന്നതിനര്‍ത്ഥം ഫോര്‍ച്യൂണര്‍ കാര്‍ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ല: യുപി ബിജെപി അധ്യക്ഷന്‍

single-img
11 October 2021

ഒരു രാഷ്ട്രീയ നേതാവ് എന്ന് പറഞ്ഞാൽ അര്‍ത്ഥം കാര്‍ ഇടിപ്പിച്ച് ആരെയെങ്കിലും കൊല്ലുക എന്നതല്ലെന്ന് യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. സംസ്ഥാനത്തെ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു വ്യക്തിയുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകളെ വിജയിക്കേണ്ടത്. രാഷ്ട്രീയം എന്നത് നിങ്ങളുടെ സമൂഹത്തെയും നിങ്ങളുടെ രാഷ്ട്രത്തെയും സേവിക്കുന്നതിനാണ്. അവിടെ ജാതിയും മതവും നോക്കരുത്.

ഒരു രാഷ്ട്രീയ നേതാവാകുക എന്ന് പറഞ്ഞാൽ അതിന്റെ അര്‍ത്ഥം കൊള്ളയടിക്കുക എന്നല്ല,ഫോര്‍ച്യൂണര്‍ കാര്‍ ഉപയോഗിച്ച് ആരെയെങ്കിലും ഇടിച്ചുകൊല്ലുക എന്നല്ല’- സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

പാവപ്പെട്ടവരെ സേവിക്കുന്നതിനാണ് നമ്മള്‍ ബിജെപിയില്‍ ഉള്ളത്. രാഷ്ട്രീയം എന്നത് ഒരു പാര്‍ട്ട് ടൈം ജോലിയല്ലെന്നും ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധി ഒരു ദശാബ്ദക്കാലം രാജ്യത്തെ കൊള്ളയടിച്ചുവെന്നും സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ഇതോടൊപ്പംപ്രധാനമന്ത്രി നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും സ്വതന്ത്ര ദേവ് സിംഗ് പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.