റോക്കറ്റ് വിക്ഷേപണ രാസപദാര്‍ഥമായ ഇറിഡിയം ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ; മോന്‍സനെതിരെ പുതിയ കേസ്

single-img
10 October 2021

വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇറിഡിയം കൈവശംവെക്കാന്‍ അനുമതിയുണ്ടെന്ന് കാണിച്ച് ഡിആര്‍ഡിഓയുടെ പേരില്‍ മോന്‍സണ്‍ നല്‍കിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് കേസ് എടുത്തത്.

ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ തനിക്ക് നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയത്. ഈ വിവരം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആർഡിഒയ്ക്ക് കത്ത് നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോൻസനെതിരെ കേസ് രജിസ്റ്റർ ചെയ്തതും.

വ്യാജ രേഖകൾ ഉണ്ടാക്കാൻ ഡിആര്‍ഡിഓയിലെ ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിർമ്മിച്ചെന്നും കണ്ടെത്തി. ഇതോടൊപ്പം മോന്‍സന്റെ കൈവശമുളള ഇറിഡിയം വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്. കലൂരിലെ വീട്ടില്‍ നിന്നാണ് വ്യാജ രേഖ കണ്ടെത്തിയത്.