മഹാരാജാസ് കോളേജില്‍ മുറിച്ചിട്ട മരം കടത്താന്‍ ശ്രമം; തടഞ്ഞ് എസ്എഫ്ഐ

single-img
10 October 2021

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മുറിച്ചിട്ടിരുന്ന മരം കടത്താനുള്ള ശ്രമം തടഞ്ഞ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍. കോളേജിന്റെ ലൈബ്രറിയുടെ സമീപം മുറിച്ചിട്ട മരം നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ കയറ്റുന്നതുകണ്ടപ്പോൾ സംശയം തോന്നിയ വിദ്യാര്‍ത്ഥികളാണ് സംഘത്തെ തടഞ്ഞത്.

എന്നാല്‍ മരം കൊണ്ടു പോകുന്നതിന് തങ്ങൾക്ക് അനുമതിയുണ്ടെന്നായിരുന്നു ലോറിക്കാർ നൽകിയ മറുപടി. പക്ഷെ വാഹനം തടഞ്ഞതോടെ ലോറിക്കാര്‍ സമീപത്തു നിന്നും മാറിപോയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അനുമതികളൊന്നും ഇല്ലാതെയണ് മരം കടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ ഇല്ലാതിരുന്ന സമയം ഇത്തരത്തില്‍ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം, മരങ്ങൾ കൊണ്ടു പോകാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും പോലീസിനെ വിവരം അറിയിച്ചെന്നും കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.