സൗദിയിൽ ബിനാമി ബിസിനസുകളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും

single-img
9 October 2021

സൗദിയിൽ നടക്കുന്ന ബിനാമി ബിസിനസുകളെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ ഓഫർ. അധികാരികൾക്ക്രഹസ്യമായി വിവരങ്ങള്‍ കൈമാറുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നല്‍കും.ഇതിനു പുറമെ പിഴയായി ഈടാക്കുന്ന സംഖ്യയില്‍ നിന്ന് നിശ്ചിതമായ പങ്കും ലഭിക്കും.

രാജ്യമാകെയുള്ള ബിനാമി സ്ഥാപനങ്ങള്‍ക്ക് നിയമപരമായി പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരിയില്‍ അവസാനിക്കും. സ്പോണ്‍സറുടെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച്‌ അതിന്റെ ലാഭം വിദേശികളെടുക്കുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന് പറയുന്നത്.

ഈ രീതിയിൽ ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇവരെ പിടികൂടാന്‍ വിവിധ മാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് മന്ത്രാലയം.ഇതില്‍ ഒന്നാമത്തേത് ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ്. ഇവര്‍ക്ക് ശമ്പള വര്‍ധദ്ധവും ബോണസുമാണ് ഓഫര്‍.