കഞ്ചാവ് റെയ്ഡിനു പോയി കാട്ടിൽ കുടുങ്ങി; പോലീസുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരികെ എത്തിച്ചു

single-img
9 October 2021

പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ നിന്ന് കഞ്ചാവ് റെയ്ഡിനു പോയി കാടിനുള്ളിൽ കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും പോയ സംഘമാണ് ഇവരെ തിരികെ എത്തിച്ചത്.

കാടുകളിൽ പോയി പരിചയമുള്ള, മാവോയിസ്റ്റ് ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നു. ചിലർ മുൻപ് ഇത്തരം ഒരു ഓപ്പറേഷനിൽ പങ്കെടുത്തിട്ടില്ലാത്തവരും ഉണ്ടായിരുന്നു. ഒരു ദിവസം രാത്രി ഇവർ കാട്ടിൽ കഴിച്ചുകൂട്ടി.കഴിഞ്ഞ ദിവസം രാത്രി മഴ പെയ്തതിനാൽ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ചിലർക്ക് മഴക്കോട്ട് ഉണ്ടായിരുന്നില്ല .