നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത്: പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

single-img
9 October 2021

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപിന്റെ കൊഫേപോസ കാലാവധി കഴിഞ്ഞതോടെയാണ്ഇന്ന് പുറത്തിറങ്ങിയത്. എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്.

നേരത്തെ ഇയാൾ സ്വർണ്ണ കടത്തിൽ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ജാമ്യം കിട്ടുകയും ചെയ്തിരുന്നു.താൻ കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സന്ദീപ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് പുറത്തിറങ്ങിയത്.