അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം; സമാധാന നൊബേല്‍ ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക്

single-img
8 October 2021

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നൽകാൻ മാധ്യമ പ്രവര്‍ത്തരായ മരിയ റസ, ദിമിത്രി മുറോത്തോ എന്നിവരെ തെരഞ്ഞെടുത്തു. ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിന് ആദര സൂചകമായാണ് ഇവർക്ക് പുരസ്‌കാരം.

ഭയമില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യയിൽ നിന്നുള്ള ദിനപത്രമായ നൊവായ ഗസെറ്റയുടെ സ്ഥാപക എഡിറ്ററാണ് മുറോത്തോ.

റഷ്യയിൽ നടക്കുന്നഅഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതേസമയം, റസ ഫിലിപ്പൈന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സ്ഥാപകയാണ്. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിരന്തരം തന്റെ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ റസ തന്റെ പോരാട്ടം നടത്തിയിരുന്നു.