അഫ്‌ഗാന്റെ വികസനം: അന്താരാഷ്​ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്ന് യുഎൻ

single-img
7 October 2021

അഫ്ഗാനിലെ ഇടക്കാല താലിബാൻ സർക്കാരിലെ സാംസ്​കാരിക വകുപ്പ്​ മന്ത്രി ഖൈറുല്ലാ ഖൈർക്വയുമായി ഐക്യരാഷ്​ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോൻസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ചൊവ്വാഴ്ച ചർച്ച നടത്തി. അഫ്‌ഗാനിലെ ജനതയുടെ സുരക്ഷയ്ക്കും സ്ഥിരതയു​ള്ള അഫ്​ഗാന് വേണ്ടിയും അന്താരാഷ്​ട്ര സമൂഹവും താലിബാനും ഒരുമിച്ച്​ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തേണ്ട ആവശ്യകത ചർച്ചയിൽ ഇരു വിഭാഗത്തിനും ബോദ്ധ്യപ്പെട്ടതായി യു എൻ സംഘം അറിയിച്ചു.

സങ്കീർണ്ണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാൻ ജനതക്ക്​ സഹായം ലഭ്യമാക്കുന്നതിൽ​ അന്താരാഷ്​ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത താലിബാന്​ ബോധ്യമായതായും യു എൻ സംഘം അറിയിച്ചു.

അതുകൊണ്ടുതന്നെ അഫ്‌ഗാന്റെ നിലനിൽപ്പിനും വികസനത്തിനും അന്താരാഷ്​ട്ര സമൂഹവും താലിബാനും ധാരണാ മേഖലകൾ വികസിപ്പിക്കണമെന്നും യു എൻ സംഘം നിർദ്ദേശം മുന്നോട്ടുവെച്ചു. നിലവിൽ അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷമുള്ള ശേഷമുള്ള സാഹചര്യങ്ങളാണ്​ യു.എൻ സംഘം വിലയിരുത്തുന്നത്​.