നോക്കുകൂലി സമ്പ്രദായം തുടച്ച്നീക്കണം: കേരളാ ഹൈക്കോടതി

single-img
7 October 2021

സംസ്ഥാനമാകെ ഇപ്പോൾ കണ്ടുവരുന്ന കണ്ടുവരുന്ന നോക്കുകൂലി എന്ന സമ്പ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും കേരളാ ഹൈക്കോടതി.

കൊല്ലം ജില്ലയിലെഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നത് ഉൾപ്പെടെ കോടതിയുടെ പരാമർശം ഉണ്ടായത്. തൊഴിലാളികൾക്ക് നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

തൊഴിലാളികളെ ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ വിഷയം സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ തൊഴിലാളി സംഘടനയ്ക്ക് ഉണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും കോടതി അറിയിച്ചു. നോക്കുകൂലിക്ക് നിരോധനമേർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.